Loading Events

ആത്മവിദ്യാശില്പശാല 2022

പന്മനആശ്രമവും ശ്രീവിദ്യാധിരാജവിദ്യാഗുരുകുലവും ചേർന്ന് പന്മന വിദ്യാധിരാജചട്ടമ്പിസ്വാമികളു ടെ മഹാസമാധിതീർത്ഥം കേന്ദ്രമാക്കി സംഘടിപ്പിച്ച ആത്മവിദ്യാശില്പശാല 2022 ഓഗസ്റ്റ്‌ 13ന് തുടങ്ങി ഓഗസ്റ്റ്‌ 15ആം തിയ്യതി മംഗളമായി പൂർത്തീകരിക്കപ്പെട്ടു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ദീപം തെളിച്ച് ആരംഭിച്ച ശില്പശാലയിൽ ആത്മവിദ്യാപന്ഥാവിൽ ചരിക്കുന്നവരും ആത്മവിദ്യാപ്രവേശതല്പരരുമായ അനേകം ജ്ഞാനാർത്ഥികൾ പങ്കെടുക്കുകയും നിശ്ചയിച്ച വിഷയങ്ങളിലെ പ്രഗത്ഭമതികൾ അതാത് വിഷയത്തിൽ അസുലഭമായ അറിവ് പകർന്നു കൊടുക്കുകയും ചെയ്തു.സ്വാമി നിത്യസ്വരൂപാനന്ദ അധ്യക്ഷപ്രഭാഷണം നടത്തി.

ആത്മാന്വേഷകൻ വേദാന്തം എന്തിന് പഠിക്കണം എന്ന വിഷയത്തിൽ സ്വാമി പ്രജ്ഞാനാനന്ദതീർത്ഥപാദർ വേദാന്തദർശനങ്ങളുടെ ആപാദചൂഢസ്പർശിയായി വിഷയാവതരണം നടത്തി അനുഗ്രഹിച്ചു.

ശില്പശാലയുടെ കാതലായ സമാധിതത്ത്വം, ഉപാസനയുടെ ജ്ഞാനവഴി, ഗുരുതത്ത്വം എന്നിവയെ പ്രതിപാദിച്ചുകൊണ്ട് സിദ്ധാന്തവേദാന്ത അന്തർഗതമായ ജ്ഞാനം ഈശ്വരദേവതാ സങ്കൽപം എന്ന വിഷയത്തിലൂടെ ആചാര്യൻ ജയൻ പായിപ്ര മൂന്ന് ദിവസങ്ങളിലായി ശിക്ഷാർത്ഥികൾക്കായി പകർന്നു നൽകി

ചട്ടമ്പിസ്വാമികളുടെ കൃതികൾ, ലേഖനങ്ങൾ എന്ന വിഷയത്തിൽ ഗ്രന്ഥകാരനും അധ്യാപകനുമായ ഡോക്ടർ സുരേഷ് മാധവ് ക്‌ളാസ്സെടുത്തു. സ്വാമികളുടെ നഷ്ടപ്രായമായ ഗ്രന്ഥങ്ങളെ വീണ്ടെടുക്കേണ്ടുന്നതിന്റെ ആവശ്യകത എത്രത്തോളം പ്രാധാന്യം അർഹിക്കുന്നു എന്ന ഓർമ്മപ്പെടുത്തലും അതിനായി ഏതൊരു ആത്മവിദ്യാസാധകരെയും, സനാതനസാമ്പ്രദായികരെയും ഉദ്ബോധനം ചെയ്യലുമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.
ശ്രീവിദ്യാധിരാജവിദ്യാഗുരുകുലംആചാര്യയുംയോഗാധ്യാപികയുമായ ശ്രീമതി കൃഷ്ണപ്രിയ ജയൻ തന്ത്രഉപാസനയുടെ വഴി എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ആധാര ചക്രങ്ങൾ,കുണ്ഡലിനീതത്ത്വം ഇവയെ പരാമർശിച്ചു കൊണ്ടെടുത്ത ക്ലാസ്സിൽ തന്ത്രത്തിലെ ജ്ഞാന മാർഗ്ഗത്തിൽ അനുഭവപരിചയത്തിലൂടെ മാത്രം ലഭ്യമാകുന്ന രഹസ്യാത്മകമായ ജ്ഞാനത്തെ വിദ്യയുടെ ഗോപ്യതാപരിമിതികൾക്കുള്ളിൽ നിന്ന് വെളിപ്പെടുത്തിയ ക്ലാസ് വിദ്യാർഥികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ആയുർവേദ, സിദ്ധമർമ്മ വൈദ്യശാഖയിൽ കാലങ്ങളായി തന്റെതായ പ്രാഗല്ഭ്യം തെളിയിച്ചുപോരുന്ന ഡോക്ടർ ദിവാകരൻ ശ്രീനാരായണഗുരുദേവ ലിഖിതമായ ദൈവദശകം വ്യാഖ്യാനം ഭക്തി, ജ്ഞാന ധാരകളെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തി.

കർമ്മയോഗം-ഭഗവത് ഗീതയുടെ അപൂർവ്വത എന്ന വിഷയം ആദരണീയനായ ഡോക്ടർ ബാലകൃഷ്ണൻ നെയ്യാറ്റിൻകര ശിക്ഷാർഥികൾക്കായി സൂക്ഷ്മമായി അനാവരണം ചെയ്ത് അവതരിപ്പിച്ചു.

ചട്ടമ്പിസ്വാമികളുടെ ആത്മവിദ്യാചര്യയെ ആസ്പദമാക്കി തീർത്ഥപാദ സമ്പ്രദായത്തെക്കുറിച്ചുള്ള സൂക്ഷ്മപഠനം ശ്രീ രാജീവ്‌ ഇരിങ്ങാലക്കുട ശില്പശാലയിൽ അവതരിപ്പിച്ചു.

ബഹുമാന്യവ്യക്തിത്വവും ശ്രീവിദ്യാസമ്പ്രദായ ആചാര്യനും ശ്രീനാരായണ ദർശനങ്ങളുടെ നിരന്തരപഠന ശ്രദ്ധാലുവുമായ ഡോ. കാരുമാത്ര വിജയൻ അവർകൾ ശ്രീനാരായണ ഗുരുദേവന്റെ സമഗ്രദർശനം ആസ്പദമാക്കിക്കൊണ്ടുള്ള ക്‌ളാസോടു കൂടി ശില്പശാല സമാപിച്ചു.

ആശ്രമം പ്രസിഡന്റ് ശ്രീ കുമ്പളത്ത് വിജയകൃഷ്ണ പിള്ള , ആശ്രമം ജനറൽസെക്രട്ടറി ശ്രീ.ഏ.ആർ.ഗിരീഷ്കുമാർ എന്നിവർ ശില്പശാലയിൽ സന്നിഹിതരായിരുന്നു.
ഗുരുപരമ്പരയുടെ അദൃശ്യ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്ന ശില്പശാലയിൽ ആത്മവിദ്യാ കാംക്ഷികൾക്ക് വൈദിക സന്ധ്യയും, പഞ്ചാക്ഷരീ സാധനാമാർഗ്ഗനിർദേശങ്ങളും ഒപ്പം ജ്ഞാനമാർഗ്ഗത്തിലെ അപൂർവ്വ മഹനീയ വിദ്യയായ പ്രണവമഹാവിദ്യയുടെ ആദ്യപാദവും
ശ്രീവിദ്യാധിരാജാവിദ്യാഗുരുകുലം ആചാര്യൻ ശ്രീ ജയൻ പായിപ്ര ശിക്ഷാർത്ഥി, നിരീക്ഷക സമൂഹത്തിന് പകർന്നു നൽകി.

13 August
Saturday @ -

Details

  • Start:
    08 13 @
  • End:
    08 15 @
  • Event Category

Organizer

Reiki Kochi

Venue

No Comments

Give a Reply

5 × five =

This site uses Akismet to reduce spam. Learn how your comment data is processed.